ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മതിയായ കാരണങ്ങളില്ലാതെ ഉപേക്ഷിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മതിയായ കാരണങ്ങളില്ലാതെ ഉപേക്ഷിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ വ്യക്തമായ കാരണങ്ങൾ വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ മതിയായ കാരണങ്ങളല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കാലാവധി ആറ് മാസം മാത്രമാണെന്നതും തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമല്ല

നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതൽ പ്രവർത്തനത്തിന് ഒരു കൊല്ലം വരെ സമയമുണ്ടെങ്കിൽ തെരഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കേണ്ടതുണ്ട്. എങ്കിലും എല്ലാ പാർട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാൽ അത് പരിശോധിക്കും. സംസ്ഥാന സർക്കാർ മാത്രം ആവശ്യപ്പെട്ടതു കൊണ്ട് മാറ്റിവെക്കാനാകില്ല

കൊവിഡ്, മഴ വ്യാപനം തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിൽ പരിഗണിക്കാം. നിയമസഭക്ക് ഇനി ആറ് മാസത്തെ കാലാവധിയാണുള്ളത്. ഏപ്രിൽ മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. അങ്ങനെ വരികയാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവരുന്നവർക്ക് അഞ്ച് മാസം മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു.

എന്നാൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ്. കൊവിഡ് വ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാമെന്നാണ് പ്രതിപക്ഷം നിലപാട് സ്വീകരിക്കുന്നത്.

Share this story