അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ, അലക്‌സ്, തങ്കച്ചൻ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനം നടത്തി തിരിച്ചുവരുമ്പോൾ വിലയ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. എൻജിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്.

Share this story