കമറുദ്ദീനെതിരെ ലീഗ് നടപടി: യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; ആറ് മാസത്തിനകം പണം തിരികെ നൽകാനും നിർദേശം

കമറുദ്ദീനെതിരെ ലീഗ് നടപടി: യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; ആറ് മാസത്തിനകം പണം തിരികെ നൽകാനും നിർദേശം

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരായ തട്ടിപ്പ് കേസുകളിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടൽ. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന നിർദേശമാണ് മുസ്ലീം ലീഗ് നേതൃത്വം നിർദേശിച്ചു. മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം

സംസ്ഥാന പ്രസിഡന്റ് ഹൈദരി ശിഹാബ് തങ്ങൾ, കെപിഎ മജീദ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കമറുദ്ദീനെ കാസർകോട് യുഡിഎഫിന്റെ ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. ബിസിനസ്സിൽ നഷ്ടമുണ്ടായെന്ന കമറുദ്ദീന്റെ വാദം ലീഗ് അംഗീകരിച്ചു.

ബാധ്യതകൾ പാർട്ടി ഏറ്റെടുക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസുകളുടെ മധ്യസ്ഥതക്ക് ജില്ലാ ട്രഷററെ നിയോഗിച്ചിട്ടുണ്ട്. തട്ടിപ്പ് കേസിൽ പങ്കാളികളായ മറ്റ് നേതാക്കളും ഭാരവാഹിത്വം ഒഴിയണമെന്നും മുസ്ലിം ലീഗ് നേതൃത്വം നിർദേശിച്ചു.

Share this story