ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി ജെ ജോസഫ് നൽകിയ ഹർജിയിലാണ് നടപടി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു പി ജെ ജോസഫിന്റെ വാദം. ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് സിവിൽ കോടതി വിലക്കിയിട്ടുണ്ടെന്നും പി ജെ ജോസഫ് ചൂണ്ടിക്കാണിച്ചിരുന്നു. ജോസ് കെ മാണിക്ക് വേണ്ടിയും പി ജെ ജോസഫിന് വേണ്ടിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരാണ് ഹാജരായാത്. അടുത്ത മാസം ഒന്നിന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

അതേസമയം ഹൈക്കോടതിയുടേത് ഇടക്കാല സ്‌റ്റേ മാത്രമാണെന്നും നിയമപോരാട്ടം തുടരുമെന്നും ജോസ് കെ മാണി വിഭാഗം പറഞ്ഞു. എന്നാൽ സ്റ്റേ ഉത്തരവോടെ നേരത്തെയുള്ള സിവിൽ കോടതി ഉത്തരവ് നിലവിൽ വന്നുവെന്നും യഥാർഥ കേരളാ കോൺഗ്രസ് തങ്ങളാണെന്നും ജോസഫ് വിഭാഗം വാദിക്കുന്നു.

Share this story