കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗത്തിന് ശേഷമാണ് പിണറായി ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ മാസത്തിലാണ് നടക്കാനിരിക്കുന്നത്. മാർച്ച് പത്തോടു കൂടി പെരുമാറ്റച്ചട്ടം നിലവിൽ വരും.

തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികയ്ക്കാനാകില്ല. ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെക്കാൻ ആവശ്യപ്പെടുന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. കൊവിഡ് പശ്ചാത്തം കണക്കിലെടുത്ത് അനന്തമായി നീട്ടാതെ ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെടുക.

മാറ്റിവെക്കാനാകാത്ത ഭരണഘടനാ ബാധ്യതയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇതിന്റെ തീയതിയിൽ അൽപ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടു പോകുന്നത് അസാധ്യമായിരിക്കും

താത്കാലികമായി തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും. എന്നാൽ അനന്തമായി നീട്ടിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. സർവകക്ഷി യോഗത്തിൽ വന്ന പൊതു അഭിപ്രായവും അതാണ്.

Share this story