ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള മാർച്ച്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരുക്ക്

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള മാർച്ച്; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരുക്ക്

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിനിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരുക്ക്. തൃശ്ശൂരിൽ നടന്ന കമ്മീഷണറോഫീസ് മാർച്ചിനിടെയാണ് ഗോപാലകൃഷ്ണന് പരുക്കേറ്റത്.

മാർച്ചിൽ സംഘർഷമുണ്ടായതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഇതിനിടെയാണ് ഗോപാലകൃഷ്ണന് പരുക്കേറ്റത്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടുമായി പ്രതിഷേധ പ്രകടനങ്ങളും മാർച്ചും നടക്കുകയാണ്.

കോഴിക്കോടും പത്തനംതിട്ടയിലും തൃശ്ശൂരിലും കണ്ണൂരിലും മാർച്ചിനിടെ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കൊല്ലത്തും മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്.

Share this story