തട്ടിപ്പും, വണ്ടിച്ചെക്കും ഉൾപ്പെടെ 41 കേസുകൾ തലയിലുള്ള ലീഗ് എംഎൽഎ കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ

തട്ടിപ്പും, വണ്ടിച്ചെക്കും ഉൾപ്പെടെ 41 കേസുകൾ തലയിലുള്ള ലീഗ് എംഎൽഎ കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 41 കേസുകൾ തലയിലുള്ള മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ സ്പീക്കർക്ക് കത്ത് നൽകി. എംസി കമറുദ്ദീനെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെട്ടാണ് കത്ത്.

എം സി കമറുദ്ദീൻ പൊതുസമൂഹത്തിനും നിയമസഭക്കും കളങ്കം വരുത്തിയെന്നും ചട്ടലംഘനം നടത്തിയെന്നും എം രാജഗോപാൽ ആരോപിക്കുന്നു. നിക്ഷേപകരുടെ പരാതികളിൽ ചന്തേര പോലീസ് നാലും കാസർകോട് ടൗൺ പോലീസ് അഞ്ചും കേസുകൾ കൂടി ഇന്ന് ലീഗ് എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് വണ്ടി ചെക്ക് കേസ് ഉൾപ്പെടെ 41 കേസുകളാണ് എംസി കമറുദ്ദീനെതിരെ ഉള്ളത്.

മടക്കര, കാടങ്കോട് സ്വദേശികളായ നാല് പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share this story