മദ്യപാനത്തിനിടെ വഴക്കായി; എറണാകുളം പറവൂരിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു

മദ്യപാനത്തിനിടെ വഴക്കായി; എറണാകുളം പറവൂരിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു

എറണാകുളം പറവൂർ ചെറിയപ്പള്ളിയിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു. കണക്കാട്ടുശ്ശേരി വീട്ടിൽ ജലാധരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ രാഹുൽ ദേവിനെ(25) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ജലാധരൻ കൊല്ലപ്പെട്ടത്.

വയറുവേദനയും ഛർദിയെയും തുടർന്ന് ജലാധരനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണം സംഭവിച്ചു. അച്ഛൻ മദ്യപിച്ച് തലയടിച്ചു വീണു എന്നായിരുന്നു രാഹുൽദേവ് പോലീസിനോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു

പോസ്റ്റുമോർട്ടത്തിൽ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് കണ്ടെത്തി. മദ്യപിച്ച് വീട്ടിൽ അച്ഛനും മക്കളും തമ്മിൽ വഴക്ക് പതിവാണെന്ന് പരിസരവാസികളും പോലീസിനോട് പറഞ്ഞു. തുടർന്ന് രാഹുൽ ദേവിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്‌

Share this story