മന്ത്രി ജലീൽ തിരുവനന്തപുരത്തേക്ക് തിരിച്ചു; വഴി നീളെ കരിങ്കൊടി പ്രതിഷേധം

മന്ത്രി ജലീൽ തിരുവനന്തപുരത്തേക്ക് തിരിച്ചു; വഴി നീളെ കരിങ്കൊടി പ്രതിഷേധം

മന്ത്രി കെ ടി ജലീൽ മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് യാത്ര. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് യാത്ര. പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവർത്തകർ കരിങ്കൊടി വീശി

വളാഞ്ചേരിയിൽ നിന്നും പുറപ്പെട്ട ഉടനെ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി. കുറ്റിപ്പുറം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മന്ത്രി സന്ദർശിച്ചു. ഇവിടെ നിന്ന് യാത്ര തുടർന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. പെരുമ്പിലാവിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി.

വഴിയിലെങ്ങും കനത്ത സുരക്ഷയാണ് മന്ത്രിക്കൊരുക്കിയിരിക്കുന്നത്. പ്രതിഷേധിക്കുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്‌

Share this story