ഇടുക്കിയിൽ 13കാരിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

ഇടുക്കിയിൽ 13കാരിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ

ഇടുക്കി രാജകുമാരി ഖജനാപ്പാറയിൽ പതിമൂന്ന് കാരിയായ പെൺകുട്ടിയെ രണ്ടാനച്ഛനും അയൽവാസിയും പീഡിപ്പിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ അയൽവാസി നാഗരാജ് ഒളിവിലാണ്.

പ്രതികൾക്കെതിരെ പോക്‌സൊ നിയമപ്രകാരം പൊലീസ് കേസെടുത്തു. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ടാനച്ചൻ ഒരു വർഷമായി ശാരീരികമായി പീഡിപ്പിച്ചു വരികയാണ്.

മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ അയൽ വാസിയായ നാഗരാജൻ എന്നയാളും പീഡനത്തിനിരയാക്കി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറുകയായിരുന്നു.

Share this story