മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിർത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിർത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനായി നിർത്തുന്നതിനെ കുറിച്ച് ബിജെപി ചിന്തിക്കണം. അയാൾക്ക് ഒരു ദിവസം രാത്രി എന്തല്ലോ തോന്നുന്നു. അത് പിറ്റേന്ന് വിളിച്ചു പറയുക. അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയൻ. സുരേന്ദ്രനോട് പറയാനുള്ളത് ഞാൻ പറഞ്ഞോളാമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരു സംസ്ഥാന പാർട്ടിയുടെ അധ്യക്ഷൻ ഒരടിസ്ഥാനവുമില്ലാതെ കാര്യം വിളിച്ചു പറയുന്നു. നിങ്ങളതിന്റെ മെഗാഫോണായി മാത്രം നിന്നാൽ പോര. പ്രത്യേക മാനസികാവസ്ഥയുടെ ഉടമയായതു കൊണ്ടാണ് അത് പറയുന്നത്. അതാണോ പൊതു രാഷ്ട്രീയത്തിൽ വേണ്ടത്.

സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട ചില മര്യാദകളുണ്ട്. വെറുതെ വിളിച്ച് പറയുകയാണോ. ശുദ്ധ അപവാദം വിളിച്ചു പറയുമ്പോൾ അതിനെ അപവാദമായി കണക്കാക്കണം. എന്തെങ്കിലും വസ്തുത മാധ്യമപ്രവർത്തകരുടെ മുന്നിലുണ്ടോ. ആരോപും പ്രകോപിതനാകുന്ന പ്രശ്‌നമില്ല. സാധാരണ നിലയിൽ പാലിക്കേണ്ട മര്യാദ പാലിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story