ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കർ വിവാദത്തിലും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ഇപി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Share this story