ജലീലിന് ഇഡിയുടെ ക്ലീന്‍ ചിറ്റ്; കഥയറിയാതെ തെരുവില്‍ ഇന്നും പ്രതിഷേധ മാര്‍ച്ച്, സംഘര്‍ഷം

ജലീലിന് ഇഡിയുടെ ക്ലീന്‍ ചിറ്റ്; കഥയറിയാതെ തെരുവില്‍ ഇന്നും പ്രതിഷേധ മാര്‍ച്ച്, സംഘര്‍ഷം

മന്ത്രിമാരായ കെ ടി ജലീലിനും ഇപി ജയരാജനുമെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം ശക്തം. വിവിധയിടങ്ങളില്‍ നടന്ന മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും പ്രതിപക്ഷ സംഘടനകള്‍ ജലീലിനെതിരായ പ്രതിഷേധം തുടരുകയാണ്.

ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. വയനാട്-കോഴിക്കോട് ദേശീയ പാത പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പോലീസ് ലാത്തി വീശി. പത്ത് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

വയനാട് കലക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു. പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. പത്തനംതിട്ട കലക്ടറ്റേറ്റിലേക്കും കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്കും മാര്‍ച്ച് നടന്നു. പാപ്പിനിശ്ശേരിയില്‍ മന്ത്രി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് ന
ത്തി.

സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് മുന്നില്‍ യുഡിഎഫ് സത്യാഗ്രഹം സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരം ഉദ്ഘടാനം ചെയ്ത് പതിവുപോലെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു.

Share this story