ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം: മുഖ്യമന്ത്രി അഴിമതികൾക്ക് കൂട്ടുനിൽക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു

ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം: മുഖ്യമന്ത്രി അഴിമതികൾക്ക് കൂട്ടുനിൽക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഇന്നത്തെ ആരോപണം ഉന്നയിച്ചു. സംസ്ഥാനത്തിൻരെ മുഖ്യമന്ത്രി അഴിമതികൾക്ക് കൂട്ടുനിൽക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ ആരോപണം. സാങ്കൽപ്പിക കഥയാണെ്‌ന് പറഞ്ഞ് കുറ്റവാളികൾക്ക് എത്ര നാൾ മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുമെന്നും ചെന്നിത്തല ചോദിച്ചു

കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പറ്റിക്കുകയാണ്. മാധ്യമങ്ങളിലൂടെ വരുന്നത് നുണക്കഥയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല. നാണംകെട്ട് നാറിയ കാഥകളാണ് ഭരണ ഇടനാഴിയിൽ ഉണ്ടാകുന്നത്. മന്ത്രിമാർ, അവരുടെ മക്കൾ, പാർട്ടി സെക്രട്ടറി, അദ്ദേഹത്തിന്റെ മകൻ, ഇതെല്ലാം പകൽ പോലെ സത്യമായ കാര്യങ്ങളാണെങ്കിലും മുഖ്യമന്ത്രിക്ക് വിശദീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്

സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും സാങ്കൽപ്പിക കഥയാണെന്നും മുഖ്യമന്ത്രി നാളെ പറയും. ജലീലിനെ മുഖ്യമന്ത്രി പൂർണമായും ന്യായീകരിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ട മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് കുറ്റകൃത്യം ചെയ്തിട്ടും മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം സംസ്ഥാനത്തെ ജനങ്ങൾ ഗൗരവത്തോടെ കാണണണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story