സ്വപ്‌നക്കൊപ്പം സെൽഫിയെടുത്ത വനിതാ പോലീസുകാർക്ക് താക്കീത്

സ്വപ്‌നക്കൊപ്പം സെൽഫിയെടുത്ത വനിതാ പോലീസുകാർക്ക് താക്കീത്

തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം സെൽഫിയെടുത്ത ആറ് വനിതാ പോലീസുകാർക്കെതിരെ താക്കീത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ഘട്ടത്തിലാണ് വനിതാ പോലീസുകാർ പ്രതിക്കൊപ്പം സെൽഫിയെടുത്തത്

ഒരു കൗതുകത്തിന് സെൽഫി എടുത്തുവെന്നാണ് ഇവർ നൽകുന്ന വിശദീകരണം. ആശുപത്രിയിൽ വെച്ച് സ്വപ്‌ന നഴ്‌സുമാരുടെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം നഴ്‌സുമാർ നിഷേധിച്ചു

അതിനിടെ സ്വപ്‌ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദിവസം ഇവിടെ എത്തിയ കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ നടപടി ദൂരൂഹത ഉയർത്തുന്നുണ്ട്. പ്രമുഖരാരെങ്കിലും വരുന്നുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയെന്ന വിചിത്രവാദമാണ് കോൺഗ്രസ് എംഎൽഎ ഉയർത്തുന്നത്.

Share this story