സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കരെയും എത്തി; എൻ ഐ എ പരിശോധിക്കുന്നു

സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കരെയും എത്തി; എൻ ഐ എ പരിശോധിക്കുന്നു

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കരെയും ആശുപത്രിയിലെത്തിയത് എന്തിനെന്ന് പോലീസ് പരിശോധിക്കുന്നു. എൻ ഐ എ ഇക്കാര്യം കോൺഗ്രസ് എംഎൽഎയോട് ചോദിച്ചു. മറ്റേതെങ്കിലും പ്രമുഖർ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് താൻ വന്നതെന്ന വിചിത്രമായ മറുപടിയാണ് അനിൽ അക്കരെ നൽകിയത്.

സ്വപ്‌നയുടെ ആശുപത്രി വാസത്തിൽ ദുരൂഹതയുണ്ടെന്നും ചികിത്സാ സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയാണെന്നും ആരോപിച്ച കോൺഗ്രസ് എംഎൽഎയാണ് അനിൽ അക്കരെ. അതേ ആൾ തന്നെ ആശുപത്രിയിൽ എത്തിയത് ദുരൂഹത ഉയർത്തുകയാണ്.

സ്വപ്‌ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ ആശുപത്രി സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻ ഐ എ പരിശോധിക്കുകയാണ്. സ്വപ്‌നയുടെ ഫോൺ വിളികളെക്കുറിച്ചും എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്‌

Share this story