ശക്തമായ മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്‌

ശക്തമായ മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പ്.

വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ 19, 20 ഓടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രണ്ടാം ന്യൂനമർദം രൂപപ്പെട്ടാൽ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

Share this story