സ്വർണക്കടത്ത് കേസ്: കെ ടി റമീസിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

സ്വർണക്കടത്ത് കേസ്: കെ ടി റമീസിന് ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതൽ 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണം. ഏഴ് ദിവസത്തിനകം പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം, തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തില്ല. ചോദിക്കേണ്ടതല്ലാം റമീസിനോട് ചോദിച്ചറിഞ്ഞതായും കസ്റ്റംസ് വ്യക്തമാക്കുന്നു. അതേസമയം കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചാലും റമീസിന് പുറത്തിറങ്ങാനാകില്ല. എൻ ഐ എ കേസിലും റമീസ് പ്രതിയാണ്. വയറുവേദനയെ തുടർന്ന് കെ ടി റമീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Share this story