തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്.രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.

തീരത്തിന് കുറച്ചു ദൂരമപ്പുറം തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ആറ് പേരുമായാണ് മത്സ്യബന്ധനത്തിന് പോയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്.

ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരുക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞാഴ്ച അഞ്ചുതെങ്ങിൽ ആഴ്ച വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു.

Share this story