മത മൈത്രിയുടെ ഊഞ്ഞാലിൽ ആടി രമേശ് ചെന്നിത്തല

മത മൈത്രിയുടെ ഊഞ്ഞാലിൽ ആടി രമേശ് ചെന്നിത്തല

Report: Mohamed Khader Navas.

തിരുവനന്തപുരം : തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ്റെ ഓണസദ്യയും ഊഞ്ഞാലും എന്ന ഓണാഘോഷപരിപാടി മതമൈത്രിയുടെ ഊഞ്ഞാലിൽ ആടി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കരമന ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ ഖാസിമിയും പാമാംകോട് സി എസ് ഐ ചർച്ച് വികാരി റവറൻറ്റ് ജയകുമാർ സാമുവലും കൂടിയാണ് പ്രതിപക്ഷനേതാവിനെ ഊഞ്ഞാലിനടുത്തേക്ക് ആനയിച്ച് കൊണ്ട് പോയത്.

ഫൗണ്ടേഷൻ ചെയർമാൻ എസ്. സക്കീർഹുസൈൻ അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരളം സാക്ഷരതയിലും സാ ഹിത്യാഭിരുചിയിലും സാംസ്കാരിക നിലവാരത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ടാം സ്ഥാനത്തല്ല, മറിച്ച് ഒന്നാം സ്ഥാനത്താണെന്നും ഈ നേട്ടം നമ്മുടെ കൊച്ച് കേരളത്തിന് നേടിത്തന്നത് ഇതുപോലുള്ള നിരവധി സംരംഭങ്ങളിലൂടെയാണെന്നും അതിരില്ലാത്ത മാനവ സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും മത മൈത്രിയുടെയും മണ്ണാണ് കേരളമെന്നും ഒരു ഗൂഡ ശക്തികൾക്കും തകർക്കാനാവാത്ത മത മൈത്രി വാഴുന്നിടമാണിവിടമെന്നും ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരേ മനസ്സോടെ വാഴുന്ന പുണ്യ ഭൂമിയാണു് നമ്മുടേതെന്നും അദ്യക്ഷ പ്രസംഗത്തിൽ എസ്സ് . സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു. വെത്യസ്ഥ മതങ്ങളും വിഭാഗങ്ങളും തോളോട് തോളുരുമ്മി നിന്ന് ഏകോദര സഹോദരങ്ങളെപ്പോലെ കൂട്ടായി പ്രവർത്തിക്കണമെന്നും അങ്ങനെ ഈ സ്വർഗ്ഗം എന്നും നില നിർത്തണമെന്നും അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

ചടങ്ങിൽ മുൻ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സൻ, കെപിസിസി വൈസ് പ്രസിഡണ്ട് റ്റി.ശരത്ചന്ദ്ര പ്രസാദ്, മുൻമന്ത്രി പന്തളം സുധാകരൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.എം ആർ തമ്പാൻ, ഡോ വിളക്കുടി രാജേന്ദ്രൻ, പെർഫക്റ്റ് ഗ്രൂപ്പ് എംഡിഅഡ്വ.എം. എ. സിറാജ് കരിച്ചാറ,സുദർശൻ കാർത്തികപ്പറമ്പിൽ, അഡ്വ.ചാരാച്ചിറ രാജീവ്, എ.ആർ.സജി, ടി.കെ.അഹമ്മദ്, കാഞ്ഞിരം പാറ അഖിൽരാജ് എന്നിവർ പങ്കെടുത്തു.

ശ്രീചിത്രാ പൂവർ ഹോമിൽ കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് ഓണസദ്യയും സമ്മാനങ്ങളും നൽകി.

Share this story