കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ. രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറുവിലങ്ങാട് മഠത്തിൽ വെച്ച് ബിഷപ് സ്ഥാനത്തുള്ള പ്രതി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. നാല് മാസത്തോളം വിശദമായി അന്വേഷണം നടത്തിയ ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പാണ് കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്.

തന്നെ കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കോടതി നടപടികളിൽ ഹാജാരാകാതിരിക്കാൻ പലവിധ നുണകളും ഫ്രാങ്കോ ഉന്നയിച്ചിരുന്നു. ഒടുവിൽ കഴിഞ്ഞ മാസമാണ് ഇയാൾ കോടതിയിൽ ഹാജരായത്. തുടർന്ന് കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു

ഇരയായ കന്യാസ്ത്രീയുടെ വിസ്താരം ഇന്ന് കോടതിയിൽ നടക്കും. കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഫ്രാങ്കോ കോടതിയിൽ ഹാജരാകണം. കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ മൂന്ന് ബിഷപുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും അടക്കം 84 സാക്ഷികളാണ് കേസിലുള്ളത്.

Share this story