വളപട്ടണത്ത് യുവാവ് പുഴയിലേക്ക് ചാടി; രക്ഷിക്കാൻ ചാടിയ മാധ്യമപ്രവർത്തകനെ കാണാതായി

വളപട്ടണത്ത് യുവാവ് പുഴയിലേക്ക് ചാടി; രക്ഷിക്കാൻ ചാടിയ മാധ്യമപ്രവർത്തകനെ കാണാതായി

കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നും രണ്ട് പേർ പുഴയിലേക്ക് ചാടി. ഇതിൽ ഒരാളെ അഴീക്കൽ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കയ്യൂർ സ്വദേശിയായ പ്രബിനാണ് പുഴയിൽ ചാടിയത്. ഇയാളുടെ ബന്ധുവും മാധ്യമപ്രവർത്തകനുമായ വിജിത്ത് രക്ഷിക്കാനായി പിന്നാലെ ചാടി. പ്രബിനെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തിയെങ്കിലും വിജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്

മാനസിക വെല്ലുവിളി നേരിടുന്ന പ്രബിനെ കണ്ണൂരിൽ ഡോക്ടറെ കാണിച്ച് തിരിച്ചുവരവെയാണ് സംഭവം. പാലത്തിലെത്തിയ കാറിൽ നിന്നും പ്രബിൻ പുഴയിലേക്ക് ചാടുകയായിരുന്നു. വിജിത്താണ് കാറോടിച്ചിരുന്നത്. പ്രബിൻ പുഴയിലേക്ക് ചാടിയ ഉടനെ കാർ നിർത്തിയ വിജിത്ത് ഇയാളെ രക്ഷിക്കാനായി പുറകെ ചാടുകയായിരുന്നു

കോസ്റ്റൽ പോലീസ് വാർഡനായ വില്യംസ് ചാൾസണാണ് പുഴയിൽ ചാടിയ പ്രബിനെ രക്ഷപ്പെടുത്തിയത്. വിജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്

Share this story