സ്വർണക്കടത്തുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാം; സർക്കാർ തന്നെ വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

സ്വർണക്കടത്തുമായി ബന്ധമുള്ള രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാം; സർക്കാർ തന്നെ വെളിപ്പെടുത്തണമെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാമത് ഒരു മന്ത്രിയുടെ പേര് കൂടി പുറത്തുവരുന്നുണ്ടെന്നും ആരോപണവിധേയനായ ഈ മന്ത്രിയെ തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിപ്പോൾ പുറത്തു പറയുന്നില്ല. ആ മന്ത്രിയാരാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതു കൊണ്ടാണ് റെഡ് ക്രസന്റുമായുള്ള ധാരണ പത്രത്തിൻറെ പകർപ്പ് തനിക്ക് തരാത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലൈഫ് പദ്ധതിയിൽ വൻ അഴിമതിയാണ് നടക്കുന്നത്. സർക്കാർ അത് മൂടിവയ്ക്കുന്നു. ധാരണപത്രത്തിൻറെ പകർപ്പ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ജലീലിൻറെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോടുള്ള എതിർപ്പ് ആശ്ചര്യം ഉണ്ടാക്കുന്നു. ജലീലിന് പായസം കൊടുത്ത് മുഖ്യമന്ത്രി അഴിമതി പ്രോത്സാഹിപ്പിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു

Share this story