കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുന്നു

കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് തുടരുന്നു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കൊച്ചിയിലെ എന്‍.ഐ ഓഫീസില്‍ ഹാജരായിട്ട് നാല് മണിക്കൂര്‍ പിന്നിടുന്നു. ചോദ്യം ചെയ്യല്‍ എപ്പോള്‍ അവസാനിക്കുമെന്നതിനെക്കുറിച്ച് സൂചനകള്‍ ലഭ്യമല്ല.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേരളത്തിലേക്ക് ഖുറാന്‍ എത്തിച്ചതും, യു.എ.ഇ കോണ്‍സുല്‍ അധികൃതരുമായുള്ള മന്ത്രിയുടെ ബന്ധവും എന്‍.ഐ.എ ചോദിച്ചറിയുമെന്നാണ് വിവരം.

മന്ത്രി എന്‍.ഐ.എ ഓഫീസിലെത്തിയത് സി.പി.എം മുന്‍ എം.എല്‍.എ എ.എം യുസൂഫിന്റെ കാറിലാണ്. ജലീല്‍ എന്‍.ഐ.എക്ക് മുന്‍പില്‍ ഹാജരായത് സ്വാഭാവിക നടപടിയായി മാത്രമേ കണക്കാക്കാനാകുകയുള്ളുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വ്യക്തമാക്കി.

Share this story