തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സർവകക്ഷി യോഗത്തിൽ യുഡിഎഫ്; തീയതി മാറ്റരുതെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സർവകക്ഷി യോഗത്തിൽ യുഡിഎഫ്; തീയതി മാറ്റരുതെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം കുറയുന്നത് വരെ നീട്ടിവെക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് യുഡിഎഫ് നിലപാട് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് നീട്ടിവെക്കാമെങ്കിലും അനിശ്ചിതമായി നീട്ടി വെക്കരുതെന്നായിരുന്നു ഇടതുമുന്നണിയുടെ നിലപാട്

അതേസമയം തെരഞ്ഞെടുപ്പ് തീയതി മാറ്റരുതെന്ന് ബിജെപി നിലപാട് എടുത്തു. തെരഞ്ഞെടുപ്പ് അൽപ്പനാളത്തേക്ക് നീട്ടിവെക്കാമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെ തീരുമാനം. എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ അടുത്തൊന്നും തെരഞ്ഞെടുപ്പ് നടത്തരുതെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്.

പ്രോക്‌സി വോട്ടുകൾ പാടില്ലെന്ന് എല്ലാ പാർട്ടികളും നിർദേശിച്ചു. തപാൽ വോട്ടിലെ ആശയക്കുഴപ്പം മാറ്റണമെന്നും വിവിധ കക്ഷികൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുൾപ്പെടെയുള്ള കാര്യത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനി തീരുമാനമെടുക്കും

Share this story