കേസുകളുടെ എണ്ണം കൂട്ടി ലീഗ് എംഎൽഎ കമറുദ്ദീൻ; ഇന്ന് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കേസുകളുടെ എണ്ണം കൂട്ടി ലീഗ് എംഎൽഎ കമറുദ്ദീൻ; ഇന്ന് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീനെതിരെ കൂടുതൽ കേസുകൾ. ഇന്ന് രണ്ട് കേസുകൾ കൂടിയാണ് രജിസ്റ്റർ ചെയ്തത്. ചന്തേര പോലീസാണ് കേസെടുത്തത്. ഇതോടെ ലീഗ് എംഎൽഎയുടെ തലയിലുള്ള ആകെ കേസുകളുടെ എണ്ണം 53 ആയി.

13 കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവം വാർത്തയായതോടെ ആദ്യം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ലീഗ് നേതൃത്വം പിന്നീട് കമറുദ്ദീനെതിരെ നടപടിയെടുത്തു. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്നും കമറുദ്ദീനെ നീക്കി. കാസർകോട്ടെ ലീഗ് നേതാക്കളെ പാണക്കാടേക്ക് വിളിച്ചു വരുത്തിയാണ് കമറുദ്ദീനെതിരായ നടപടി പ്രഖ്യാപിച്ചത്.

Share this story