തിരുവല്ല സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് 55 പേർക്ക് കൊവിഡ്; നെടുങ്കണ്ടത്ത് മത്സ്യവ്യാപാരിയുടെ സമ്പർക്കം മൂവായിരത്തിലധികം

തിരുവല്ല സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് 55 പേർക്ക് കൊവിഡ്; നെടുങ്കണ്ടത്ത് മത്സ്യവ്യാപാരിയുടെ സമ്പർക്കം മൂവായിരത്തിലധികം

പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററിൽ 55 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹത്തിന് വലിയ തോതിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. ഇതാണ് അവിടെ സംഭവിച്ചത്.

ഇടുക്കി നെടുങ്കണ്ടം ടൗൺ അടച്ചു. 48 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടെ സമ്പർക്കം മൂവായിരത്തിലധികമാണ്. സംസ്ഥാനത്ത് തന്നൈ ഏറ്റവും വലിയ സമ്പർക്കമാണിത്. മലപ്പുറത്ത് 534 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് കോർപറേഷൻ, വടകര, വെള്ളയിൽ ക്ലസ്റ്ററുകളിലാണ് കൂടുതൽ രോഗികൾ. 412 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.

Share this story