കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പിടി തോമസും വി മുരളീധരനും

കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പിടി തോമസും വി മുരളീധരനും

കേരളവും കൊച്ചിയും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസും ബിജെപി നേതാവ് വി മുരളീധരനും. അൽ ഖ്വയ്ദ ഗ്രൂപ്പിൽ പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്ന് എൻ ഐ എ അറസ്റ്റ് ചെയ്തതിലാണ് ഇവരുടെ പ്രതികരണം

കേരളത്തിൽ ഒരു ഭാഗത്ത് സ്വർണക്കള്ളക്കടത്തുകാരും മറുഭാഗത്ത് ദേശീയ ഏജൻസികളെ വെട്ടിച്ച് രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവരുമാണ് ഉള്ളതെന്ന് പിടി തോമസ് പറഞ്ഞു. അൽ ഖ്വയ്ദ പോലുള്ള സംഘടനകളിൽ നിന്നുള്ളവരെ കേരളത്തിൽ നിന്നും പിടികൂടിയിരിക്കുകയാണ്. കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന് ഞെട്ടലോടെയാണ് കേൾക്കേണ്ടതെന്നും കോൺഗ്രസ് നേതാവ് പറയുന്നു

ഒരേ സ്വരം തന്നെയായിരുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്റേതും. കേരളം ദേശവിരുദ്ധരുടെയും തീവ്രവാദികളുടെയും സുരക്ഷിത താവളമായി മാറുന്നുവെന്ന് വി മുരളീധരൻ ആരോപിച്ചു.

Share this story