സാലറി കട്ടിലെ പ്രതിഷേധം: ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

സാലറി കട്ടിലെ പ്രതിഷേധം: ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

സാലറി കട്ടിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയതോടെ വിഷയം ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യോഗം ധനവകുപ്പ് മന്ത്രി വിളിച്ചു ചേർത്തു

അടുത്ത ചൊവ്വാഴ്ചയാണ് യോഗം ചേരുക. ആറ് മാസത്തെ കൂടി ശമ്പളം പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടന ജോയന്റ് കൗൺസിലും സിപിഎം സംഘടന എഫ് എസ് ഇ ടിയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. എൻജിഒ യൂനിയനും നേരത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

Share this story