ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനംതിട്ട പ്രമാടത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിലായി. പ്രമാടം വൈക്കത്ത് വടക്കേതിൽ രാജേഷാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെ വീടിന്റെ മതിൽ ചാടിക്കടന്നാണ് രാജേഷ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ദേഹത്തേക്ക് പെട്രോളൊഴിക്കുന്നത് കണ്ട് തടസ്സപ്പെടുത്താൻ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രൊൾ വീണു

തീ കൊഴുത്താൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിക്കളയുകയുമായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ഇതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. രാജേഷ് വിവാഹിതനാണ്‌

Share this story