റെഡ് അലർട്ട് ആറ് ജില്ലകളിൽ, കേരളാ തീരത്ത് ശക്തമായ തിരമാലക്ക് സാധ്യത: കനത്ത ജാഗ്രതയിൽ സംസ്ഥാനം

Share with your friends

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകളിൽ മാറ്റം. ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു റെഡ് അലർട്ടുണ്ടായിരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്

കണ്ണൂരിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധിച്ചു. ഇരട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരദേശവാസികളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.

പാലക്കാടും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. മലമ്പുഴ, പോത്തുണ്ടി ഡാമുകൾ തുറന്നു. വയനാട് ബാണാസുര സാഗർ അണക്കെട്ട് നാളെ തുറക്കും. എറണാകുളം അങ്കമാലിയിൽ കനത്ത കാറ്റിൽ വ്യാപക കൃഷിനാശം സംഭവിച്ചു. നാല് വീടുകൾ തകർന്നു

കണ്ണൂർ, കാസർകോട് ജില്ലകളുടെ മലയോര മേഖലകളിൽ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. കേരളാ തീരത്ത് മൂന്ന് മുതൽ മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കി. തിരുവനന്തപുരം നെയ്യാർ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും രണ്ട് ഷട്ടറുകൾ ഉയർത്തി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!