അറസ്റ്റിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെയും നാളെ കോടതിയിൽ ഹാജരാക്കും; കൂടുതൽ അറസ്റ്റുണ്ടായേക്കും

അറസ്റ്റിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെയും നാളെ കോടതിയിൽ ഹാജരാക്കും; കൂടുതൽ അറസ്റ്റുണ്ടായേക്കും

കേരളത്തിൽ നിന്നുള്ള മൂന്ന് പേരുൾപ്പെടെ അറസ്റ്റിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെയും ഡൽഹിയിൽ എത്തിച്ചു. നാളെ ഇവരെ കോടതിയിൽ ഹാജരാക്കും. പ്രതികളെ എൻഐഎ കസ്റ്റഡിയിലാവശ്യപ്പെടും. കേരളത്തിലും ബംഗാളിലും സർക്കാർ-അർധസൈനിക കേന്ദ്രങ്ങളിൽ ജാഗ്രത വേണമെന്ന് എൻഐഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. നിലവിൽ ഡൽഹിയിലെ രഹസ്യകേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്.

പ്രതികളെ ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് അന്വേഷണ സംഘം കണക്കുകൂട്ടുന്നത്. പിടികൂടിയ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.

Share this story