തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര(61)യാണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും പെട്ട് വള്ളം മറിയുകയായിരുന്നു.

്അപകട സമയത്ത് ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കൂടെയുള്ളവർ അബ്രഹാം കോരയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലു ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Share this story