2015ലെ നിയമസഭയിലെ സംഘർഷം; കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

2015ലെ നിയമസഭയിലെ സംഘർഷം; കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കോടതി തള്ളി

2015ലെ ബജറ്റ് അവതരണ സമയത്ത് നിയമസഭയിൽ നടന്ന സംഘർഷത്തിൽ അന്നത്തെ പ്രതിപക്ഷ അംഗങ്ങൾക്കെതിരായി എടുത്ത കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. സംസ്ഥാന സർക്കാരാണ് ഹർജി നൽകിയത്.

അടുത്ത മാസം 15ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. പൊതുമുതൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

നിയമസഭയിൽ നടന്ന കയ്യാങ്കളി പരസ്യമായി ടിവി ചാനലുകളിലൂടെ നാട്ടുകാർ കണ്ടതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരെ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു.

Share this story