കുഴുപ്പിള്ളി ബീച്ച് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

കുഴുപ്പിള്ളി ബീച്ച് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിൽ ചെറായി സ്വദേശി രാംദേവ് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു

കല്ലുമാത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെയാണ്(23) മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ് ചോര വാർന്നായിരുന്നു മരണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കാമുകിയെ ചൊല്ലി ശരത്തും പ്രണവും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ നയിച്ചത്. വാട്‌സാപ്പ് ചാറ്റിലൂടെ പ്രണവിനെ വിളിച്ചു വരുത്തിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Share this story