നാട്ടിൽ നല്ലത് നടക്കാൻ പാടില്ലെന്നുള്ള മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി

നാട്ടിൽ നല്ലത് നടക്കാൻ പാടില്ലെന്നുള്ള മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി

നാട്ടിൽ നല്ലത് നടക്കാൻ പാടില്ലെന്നുള്ള മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് അദ്ദേഹം ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽ നിന്ന് പുറത്തുപോയത്. ലൈഫ് മിഷനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്നത് അഭിമാനമുള്ള കാര്യമാണ്. നാടിന് നല്ലത് നടക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പായിരുന്നില്ല അദ്ദേഹം ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്നായിരുന്നു. എംഒയുവിന്റെ പകർപ്പ് വിവരാവകാശപ്രകാരം ചോദിച്ചവർക്കെല്ലാം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ലൈഫ് മിഷൻ പദ്ധതിയിലെ പ്രത്യേക ക്ഷണിതാവ് പദവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുന്നതായി അറിയിച്ചിരുന്നു. ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻ സർക്കാർ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

Share this story