റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

കാമുകൻ ഹാരിസ് ഒഴികെ കേസിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്ന് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരെ ഒരിക്കൽ മാത്രമാണ് ചോദ്യം ചെയ്തത്. റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരുൾപ്പെടെ കൂട്ടുനിന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Share this story