സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. 350 രൂപയോളം വിലവരുന്ന എട്ടിനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. സംസ്ഥാനത്തെ കമ്പനികളിലാണ് നിന്നാണ് ഇത്തവണ ഉത്പന്നങ്ങൾ സംഭരിച്ചത്.

ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. ഒരു കിലോ പഞ്ചസാര, മുക്കാൽ കിലോ കടല, ഒരു കിലോ ആട്ട, വെളിച്ചെണ്ണ അര ലിറ്റർ, മുളക്, ഉപ്പ് ഒരു കിലോ, മുക്കാൽ കിലോ ചെറുപയർ, കാൽ കിലോ സാമ്പാർ പരിപ്പ്, വിതരണത്തിനെത്തിക്കുന്ന തുണി സഞ്ചി ഉൾപ്പെടെയാണ് 350 രൂപയോളം ചെലവ് വരന്നത്

അടുത്ത മാസം 15ാം തീയതിക്കുള്ളിൽ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഓണക്കിറ്റിനായി 88 ലക്ഷം കിറ്റുകൾ സജ്ജമാക്കിയിരുന്നുവെങ്കിലും 83.61 ലക്ഷം പേർ മാത്രമാണ് കൈപ്പറ്റിയിരുന്നത്. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വരുന്ന നാല് മാസവും ഭക്ഷ്യ കിറ്റ് വിതരണം തുടരാനാണ് സർക്കാരിന്റെ തീരുമാനം

Share this story