കെ ടി ജലീലിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചിട്ടില്ല; വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് കാനം

കെ ടി ജലീലിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചിട്ടില്ല; വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് കാനം

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ നിഴലിൽ നിർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻഐഎ അന്വേഷണം സെക്രട്ടേറിയറ്റിന് ചുറ്റും മാത്രം കറങ്ങുകയാണ്. ബിജെപിയോട് കൂട്ടുചേർന്ന് സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത് അക്രമസമരമാണെന്നും ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും കാനം പറഞ്ഞു

മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിൽ ഒളിച്ചുപോയത് ശരിയായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് സർക്കാർ കാറിൽ പോകാമായിരുന്നു. സിപിഐ നിർവാഹക സമിതിയിൽ മുഖ്യമന്ത്രിക്കും കെ ടി ജലീലിനുമെതിരെ വിമർശനം ഉണ്ടായിട്ടില്ല. അതുസംബന്ധിച്ചു വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്.

കേരളത്തിന്റെ പൊതുരാഷ്ട്രീയമാണ് ചർച്ച ചെയ്തത്. മുന്നണിയിൽ കക്ഷികൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജോസ് പക്ഷം നിലപാട് വ്യക്തമാക്കുമ്പോൾ സിപിഐ നയം വ്യക്തമാക്കുമെന്നും കാനം പറഞ്ഞു.

Share this story