കൊവിഡ് വ്യാപനം: കോഴിക്കോട് നാല് താലൂക്കുകളിലായി 31 ക്യൂക് റെസ്‌പോൺസ് ടീമുകളെ നിയോഗിച്ചു

കൊവിഡ് വ്യാപനം: കോഴിക്കോട് നാല് താലൂക്കുകളിലായി 31 ക്യൂക് റെസ്‌പോൺസ് ടീമുകളെ നിയോഗിച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യൂക് റെസ്‌പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം, ചാത്തമംഗലം, ചേളന്നൂർ-കക്കോടി, പെരുമണ്ണ-ഒളവണ്ണ, പന്നിയങ്ക എന്നിവിടങ്ങളിലേക്കായി ഒമ്പത് ടീമുകളെ നിയോഗിച്ചു

താമരശ്ശേരിയിൽ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോട് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാകും. ചോമ്പാല ഹാർബർ, വടകര, അഴിയൂർ, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം-കല്ലാച്ചി, ആയഞ്ചേരി, കക്കട്ടിൽ, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, മേപ്പയ്യൂർ, പയ്യോളി, അരിക്കുളം ടൗൺ, മൂടാടി ടൗൺ കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലേക്കും ക്യൂക് റെസ്‌പോൺസ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this story