വടകര ചെക്യാട് ബി എസ് എഫ് ക്യാമ്പിൽ കൊവിഡ് വ്യാപനം; 200 ഓളം ജവാൻമാർക്ക് രോഗം സ്ഥിരീകരിച്ചു

വടകര ചെക്യാട് ബി എസ് എഫ് ക്യാമ്പിൽ കൊവിഡ് വ്യാപനം; 200 ഓളം ജവാൻമാർക്ക് രോഗം സ്ഥിരീകരിച്ചു

വടകര ചെക്യാട് ബി എസ് എഫ് ക്യാമ്പിലെ 200ഓളം ജവാൻമാർക്ക് കൊവിഡ്. 500 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനഞ്ച് പേർക്ക് മാത്രമാണ് ലക്ഷണങ്ങളുള്ളത്.

ജവാൻമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തോളം പേരാണ് ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർക്ക് ഞായറാഴ്ച ടെസ്റ്റ് നടത്തും. ക്യാമ്പ് മെഡിക്കൽ ഓഫീസർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമ്പ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റാനാണ് തീരുമാനം.

Share this story