കേരള പോലീസിന്റെ സുരക്ഷ വേണ്ട: പോലീസിന്റെ ഉദ്ദേശം തനിക്കറിയാം: കെ സുരേന്ദ്രന്
തിരുവനന്തപുരം: തനിക്ക് കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നേരത്തെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശം ഉണ്ടായിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണോ സുരക്ഷ എന്ന് ഉറപ്പില്ല. കേരള പോലീസില്‍ തനിക്ക് വിശ്വാസമില്ല. പോലീസിന്റെ ഉദ്ദേശം തനിക്കറിയാമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
