സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബ് വീഡിയോ; വിജയ് പി നായർക്കെതിരെയും പോലീസ് കേസെടുത്തു

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബ് വീഡിയോ; വിജയ് പി നായർക്കെതിരെയും പോലീസ് കേസെടുത്തു

സ്ത്രീകളെ അധിക്ഷേപിച്ച് നിരന്തരം യുട്യൂബ് വീഡിയോ ചെയ്യുന്ന വിജയ് പി നായർക്കെതിരെ പോലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മിയും സംഘവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ ഇയാളുടെ മുറിയിലെത്തി മർദിച്ചിരുന്നു.

മർദനത്തിൽ വിജയ് പി നായർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് വിജയ് പി നായർ താമസിക്കുന്ന ലോഡ്ജിലെത്തി ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്

വിജയ് പി നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ലാപ് ടോപ്പും മൊബൈൽ പോണും എടുത്തു കൊണ്ട് പോകുകയും ചെയ്തിരുന്നു.

Share this story