മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു

മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു

മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. അൽപ്പ നേരം മുമ്പായിരുന്നു അന്ത്യം സംഭവിച്ചത്.

2001-06 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 9 തവണ നിയമസഭാംഗമായിട്ടുണ്ട്. 1980 മുതൽ തുടർച്ചയായി നിയമസഭാംഗമാണ്.

കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്. കേരളാ കോൺഗ്രസ് പിളർന്നപ്പോഴും കെ എം മാണിക്ക് ഒപ്പം തുടർന്നു. മാണിക്ക് ശേഷം കേരളാ കോൺഗ്രസിലെ മുതിർന്ന നേതാവ് കൂടിയാണ് സിഎഫ് തോമസ്. സമീപകാലത്ത് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോഴും ഏവരും കാത്തിരുന്നത് സിഎഫ് തോമസിന്റെ നിലപാട് അറിയുന്നതിനായിരുന്നു.

Share this story