ബെന്നി ബെഹന്നാന്റെ രാജി: വിഷയമാക്കേണ്ടെന്ന് ചെന്നിത്തല; പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ലീഗ്

ബെന്നി ബെഹന്നാന്റെ രാജി: വിഷയമാക്കേണ്ടെന്ന് ചെന്നിത്തല; പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ലീഗ്

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹന്നാന്റെ രാജി വലിയ വിഷയമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ മര്യാദ പാലിച്ചാണ് കെപിസിസി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

ബെന്നി ബെഹന്നാന്റെ രാജി യുഡിഎഫ് പ്രവർത്തനത്തെ ബാധിക്കില്ലെന്നായിരുന്നു മുസ്ലീം ലീഗിന്റെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ബെന്നി രാജിവെച്ചതെന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

Share this story