കൊവിഡ് വ്യാപനം നിയന്ത്രിക്കണം; കർശന നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

Share with your friends

സംസ്ഥാനത്ത് കൊവിഡ് വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല. രോഗികളുടെ എണ്ണം വർധിച്ചതിന് ആനുപാതികമായി മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. അതിനാൽ രോഗവ്യാപനം തടയാൻ ശക്തമായ നടപടിയുണ്ടാകും

വ്യാപനം തടഞ്ഞുനിർത്തൽ പ്രധാനമാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ തിരിച്ചടിയായി. പോലീസിന് ക്രമസമാധാനപാലനത്തിലേക്ക് കൂടുതൽ ശ്രദ്ധ വേണ്ടി വന്നു. ഇനി കാത്തുനിൽക്കാൻ സമയമില്ല. കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെടുക്കും

സാമൂഹിക അകലം പാലിക്കാത്തവർക്ക് നേരെ കർശന നടപടിയുണ്ടാകും. കട ഉടമകൾക്ക് നേരെയും നടപടി ശക്തമാക്കും. കടകളിൽ നിശ്ചിത അകലം പാലിക്കണം. കൂട്ടം കൂടരുത്. കടയിൽ വരുന്നവർക്ക് നിൽക്കാനായി നിശ്ചിത അകലത്തിൽ സ്ഥലം മാർക്ക് ചെയ്യണം. അല്ലെങ്കിൽ കട തന്നെ അടച്ചിടേണ്ടി വരും

മാസ്‌ക് ഇടാതെ നടക്കുന്നവരുണ്ട്. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ കൂടാറുള്ളത്. ശവദാഹത്തിന് 20 പേര് എന്നും കണക്കാക്കിയിരുന്നു. ഇത് അതേ നിലയിൽ തന്നെ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!