ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട കുട്ടികൾ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട കുട്ടികൾ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊവിഡ് ബാധിതരായ പൂർണഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റകർക്കാതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊണ്ടോട്ടി കിഴിശ്ശേരി എൻ സി മുഹമ്മദ് ഷെരീഫ്-ഷഹ്ല തസ്‌നി ദമ്പതികളുടെ രണ്ട് ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. മൂന്ന് ആശുപത്രികളിൽ ഇവർക്ക് ചികിത്സ നിഷേധിച്ചിരുന്നു. മാതാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story