ആറ് മാസത്തിന് ശേഷം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ യാത്രാ ട്രെയിന് സ്റ്റോപ്പ്

ആറ് മാസത്തിന് ശേഷം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ യാത്രാ ട്രെയിന് സ്റ്റോപ്പ്

കൊവിഡിനെ തുടർന്ന് ട്രെയിൻ സർവീസുകൾ റെയിൽവേ അവസാനിപ്പിച്ചതോടെ താറുമാറായതാണ് ഉത്തര മലബാറിലെ ട്രെയിൻ ഗതാഗതം. സ്‌പെഷ്യൽ ട്രെയിൻ ഓടി തുടങ്ങിയപ്പോഴും പയ്യന്നൂരിൽ സ്റ്റോപ്പുകൾ അനുവദിച്ചിരുന്നില്ല. ഒടുവിൽ ആറ് മാസത്തിന് ശേഷം പയ്യന്നൂരിൽ ട്രെയിന് സ്റ്റോപ്പ് വന്നിരിക്കുന്നു

ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ഞായറാഴ്ച മുതൽ ഈ വണ്ടി ഓടിത്തുടങ്ങി. നേരത്തെ നേത്രാവതിയും മംഗള എക്‌സ്പ്രസും സർവീസ് ആരംഭിച്ചിരുന്നുവെങ്കിലും പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല

ചെന്നൈ ഭാഗത്തേക്കുള്ള വണ്ടി ഉച്ചയ്ക്ക് 3.05നും തിരികെ മംഗലാപുരം ഭാഗത്തേക്കുള്ള വണ്ടി രാവിലെ 9.50നുമാണ് പയ്യന്നൂരിൽ എത്തുക. എല്ലാ ദിവസവും ഈ ട്രെയിന്റെ സർവീസ് ഉണ്ടാകും. റിസർവേഷൻ മാത്രമുള്ള ട്രെയിനാണിത്.

Share this story