മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു
Sep 28, 2020, 11:00 IST
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന പി എം മനോജ് നിരീക്ഷണത്തിൽ തുടരുകയായിരുന്നു.
മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ഇപി ജയരാജനും കൊവിഡ് മുക്തരായി. സുനിൽകുമാർ നിരീക്ഷണത്തിൽ തുടരുകയാണ്.