ഐഎസിനൊപ്പം ചേർന്ന് യുദ്ധം ചെയ്‌തെന്ന കേസ്: സുബ്ഹാനി ഹാജി മൊയ്തീന്‌ ജീവപര്യന്തം തടവ്‌

ഐഎസിനൊപ്പം ചേർന്ന് യുദ്ധം ചെയ്‌തെന്ന കേസ്: സുബ്ഹാനി ഹാജി മൊയ്തീന്‌ ജീവപര്യന്തം തടവ്‌

ഐ.എസിനൊപ്പം ചേര്‍ന്ന്​ ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്‍ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. കൊച്ചി എന്‍.ഐ കോടതിയുടേതാണ് വിധി. 2,10,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിലെ ഏക പ്രതിയായ സുബ്‍ഹാനി കുറ്റക്കാരനാണെന്ന് പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഐ.പി.സി 125 ന് പുറമെ യു.എ.പി.എ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ വിചാരണ നേരിട്ട ഏക പ്രതിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍.

Share this story